ഇ​തി​ഹാ​സ​ങ്ങ​ളു​ടെ പോ​രാ​ട്ടം നാ​ളെ; താ​ര​ചി​ത്രം തെ​ളി​ഞ്ഞു

ദോ​ഹ: പ​തി​റ്റാ​ണ്ടു കാ​ല​ങ്ങ​ൾ കാ​ൽ​പ​ന്ത് മൈ​താ​ന​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്ന ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന ലെ​ജ​ൻ​ഡ്സ് എ​ൽ ക്ലാ​സി​കോ മ​ത്സ​ര​ത്തി​നാ​യി ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഖ​ത്ത​ർ. റ​യ​ൽ മ​ഡ്രി​ഡി​ന്റെ​യും ബാ​ഴ്സ​ലോ​ണ​യു​ടെ​ പ​ഴ​യ​കാ​ല സൂ​പ്പ​ർ താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന ഫു​ട്ബാ​ൾ ലോ​ക​ത്തെ വ​മ്പ​ൻ പ്ര​ദ​ർ​ശ​ന മ​ത്സ​ര​മാ​യ ‘ലെ​ജ​ൻ​ഡ്സ് എ​ൽ ക്ലാ​സി​കോ’ അ​ങ്ക​ത്തി​ന് വ്യാ​ഴാ​ഴ്ച ആ​സ്പ​യ​ർ ഖ​ലീ​ഫ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ പ​ന്തു​രു​ളും. ര​ണ്ടു​ദി​നം ശേ​ഷി​​ക്കെ ഇ​രു ടീ​മു​ക​ളി​ലു​മാ​ മാ​യി ബൂ​ട്ടു കെ​ട്ടു​ന്ന ഇ​തി​ഹാ​സ​താ​ര​ങ്ങ​ളു​ടെ ചി​ത്ര​വും തെ​ളി​ഞ്ഞു.എ​ൽ ക്ലാ​സി​കോ ഫു​ട്ബാ​ളി​ന് നൂ​റ്റാ​ണ്ടി​ലേ​റെ കാ​ല​ത്തെ പാ​ര​മ്പ​ര്യ​മു​ണ്ടെ​ങ്കി​ലും ലെ​ജ​ൻ​ഡു​ക​ൾ ബൂ​ട്ടു​കെ​ട്ടു​ന്ന എ​ൽ ക്ലാ​സി​കോ​യു​ടെ മൂ​ന്നാം മാ​ച്ചി​നാ​ണ് ദോ​ഹ വേ​ദി​യാ​കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *