ദോഹ: ലോകത്തെ ഏറ്റവും വലിയ ബ്ലൂ അമോണിയ പ്ലാന്റ് ഖത്തറിൽ ഉയരുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.മിസൈദിലെ ഇൻഡസ്ട്രിയിൽ ഏരിയയിൽ തറക്കല്ലിട്ട ലോകത്തിലെതന്നെ ഏറ്റവും വലിയ അമോണിയ പ്ലാന്റ് 2026 രണ്ടാം പാദത്തോടെ ഉൽപാദനക്ഷമമാവുമെന്ന് അധികൃതർ റിയിച്ചു. പ്രതിവർഷം 12 ലക്ഷം ടൺവരെ ബ്ലൂ അമോണിയം പ്ലാന്റ് ഖത്തർ എനർജിയുടെ ക്ലീൻ എനർജി പദ്ധതികളിലെ നാഴികക്കല്ലുകളിലൊന്നായാണ് അവതരിപ്പിക്കുന്നത്.
