ട്വ​ന്റി20 ലോ​ക​ക​പ്പ് യോ​ഗ്യ​ത; ഖ​ത്ത​റി​ന് നാ​ലാം ജ​യം

ദോ​ഹ: ​ട്വ​ന്റി20 ലോ​ക​ക​പ്പ് ഏ​ഷ്യ​ൻ യോ​ഗ്യ​ത റൗ​ണ്ടി​ൽ ആ​തി​ഥേ​യ​രാ​​യ ഖ​ത്ത​റി​ന് തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​യ​ൽ​ക്കാ​രാ​യ ബ​ഹ്റൈ​നെ​യാ​ണ് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ 13 റ​ൺ​സി​ന് തോ​ൽ​പി​ച്ച​ത്.ഏ​ഷ്യ​ൻ ടൗ​ൺ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റു ചെ​യ്ത ഖ​ത്ത​ർ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 185 റ​ൺ​സ് നേ​ടി. ഓ​പ​ണ​ർ ഇ​മാ​ൽ ലി​യ​നാ​ഗെ (78 റ​ൺ​സ്),മു​ഹ​മ്മ​ദ് അ​ഹ്നാ​ഫ് (60 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​യി​രു​ന്നു ഖ​ത്ത​റി​ന്റെ മി​ക​ച്ച ടോ​ട്ട​ൽ.മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബ​ഹ്റൈ​ൻ അ​വ​സാ​ന ഓ​വ​ർ വ​രെ പോ​രാ​ടി​യെ​ങ്കി​ലും ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 172 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *