ഖത്തറിൽ വീണ്ടും റൊണാൾഡോയുടെ തേരോട്ടം,എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഖത്തറിന്റെ അൽ ഗറാഫയെ 3-1ന് പരാജയപ്പെടുത്തി

ദോഹ : അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാത്രി നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തറിന്റെ അൽ ഗറാഫയെ പരാജയപ്പെടുത്തി.ആദ്യപകുതിയിൽ നാല് മികച്ച അവസരങ്ങൾ പാഴാക്കിയ ശേഷം 46 ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നാസറിന് വേണ്ടി ആദ്യ ഗോൾ നേടിയത്.58-ാം മിനിറ്റിൽ മികച്ച ഫിനിഷിലൂടെ ആഞ്ചലോ അൽ നാസറിൻ്റെ രണ്ടാമത്തെ ഗോൾ വലയിലെത്തിച്ചു. 64-ാം മിനിറ്റിൽ ബോക്‌സിൻ്റെ മധ്യത്തിൽ നിന്ന് വലംകാൽ സ്‌ട്രൈക്കിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ഗോൾ നേട്ടം ഇരട്ടിയാക്കിയതോടെ അൽ ഗറാഫയുടെ പ്രതിരോധം പൂർണമായും തകർച്ച നേരിടുകയായിരുന്നു.അതേസമയം, അൽ നാസർ ഗോൾകീപ്പർ ബെൻ്റോയുടെ പ്രതിരോധത്തിന് മുന്നിൽ ആദ്യശ്രമം പരാജയപ്പെട്ട ജോസെലു 75-ാം മിനിറ്റിൽ തൻ്റെ രണ്ടാം ശ്രമത്തിൽ നേടിയ ഏക ഗോൾ മാത്രമാണ് ആതിഥേയ ടീമായ അൽ ഗറാഫക്ക് ആശ്വാസമായത്.

Leave a Reply

Your email address will not be published. Required fields are marked *