ദോഹ: ലോകസിനിമകളുടെ കാഴ്ചകളും, ഗസ്സയിലെയും ഫലസ്തീനിലെയും വേദനിക്കുന്ന മനുഷ്യരുടെ കഥകളും ഒട്ടേറെ ഹ്രസ്വചിത്രങ്ങളുമായി ശ്രദ്ധേയമായ 12ാമത് അജ് യാൽ ചലച്ചിത്രമേള കൊടിയിറങ്ങി. സമാപന ദിനത്തിൽ കതാറ കൾചറൽ വില്ലേജിൽ നടന്ന ചടങ്ങിൽ വിവിധ വിഭാഗങ്ങളിലെ മികച്ച ചിത്രങ്ങളെയും ചലച്ചിത്ര പ്രവർത്തകർക്കു അംഗീകാരം സമ്മാനിച്ചുമായിരുന്നു മേള സമാപിച്ചത്.നേരത്തേ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മുതിർന്നവരെ വരെ ഉൾപ്പെടുന്ന 400ഓളം യുവ ജൂറോ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു സിനിമകൾ വിലയിരുത്തിയത്. മൊഹഖ് (എട്ട് മുതൽ 12 വയസ്സ് വരെ), ഹിലാൽ (13 മുതൽ 17 വയസ്സു വരെ), ബദർ (18 മുതൽ 25 വയസ്സുവരെ)എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ജൂറിയെ നിശ്ചയിച്ചത്.
