ദോഹ: ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ഐ.സി.സി നേതൃത്വത്തിൽ ഇന്റർ സ്കൂൾ ഡാൻസ് മത്സരം സംഘടിപ്പിപ്പിക്കുന്നു. ഡിസംബർ13ന് ഡി.പി.എസ് എം.ഐ.എസ് സ്കൂളിൽ വൈകുന്നേരം നാലു മുതലാണ് പരിപാടികൾ.വിവിധ സ്കൂളുകളിൽനിന്നുള്ള ഏഴ് മുതൽ 12ാം തരം വരെയുള്ള വിദ്യാർഥികൾക്കു വേണ്ടിയാണ് കുച്ചിപ്പുടി (സോളോ), മോഹിനിയാട്ടം (സോളോ), ഭരതനാട്യം (സോളോ), ഇന്ത്യൻ സിനിമാറ്റിക്(ഗ്രൂപ്) മത്സരങ്ങൾ നടത്തുന്നത്.നവംബർ 28ന് മുമ്പ് സ്കൂളുകൾ വഴി മത്സരാർഥികൾ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഐ.സി.സി സ്കൂൾ ആക്ടിവിറ്റീസ് മേധാവി ശാന്താനു ദേശ്പാണ്ഡേ, കൾചറൽ ആക്ടിവ മേധാവി നന്ദിനി അബ്ബഗൗനി എന്നിവർ സംസാരിച്ചു.
