ജിദ്ദ: ഐപിഎല്ലിലെ ഇതുവരെയുള്ള റെക്കോര്‍ഡ് തുകയക്ക് ശ്രേയസ് അയ്യര്‍ പഞ്ചാബ് കിംഗ്സില്‍. ഐപിഎല്ലില്‍ ഇതുവരെ ഒരു കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായ 26.75 കോടി രൂപക്കാണ് ശ്രേയസ് പഞ്ചാബ് കിംഗ്സിലെത്തിയത്. കഴിഞ്ഞ ലേലലത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുടക്കിയ 24.75 കോടിയുടെ റെക്കോര്‍ഡാണ് ശ്രേയസിനായി പഞ്ചാബ് തകര്‍ത്തത് ലേലത്തിന് മുമ്പ് രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയിരുന്ന പഞ്ചാബ് ആദ്യം പേസര്‍ അര്‍ഷ്ദീപ് സിംഗിനെ 18 കോടിക്ക് വിളിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രേയസിനായി 26.75 കോടി മുടക്കിയത്.കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്ക് കിരീടം സമ്മാനിച്ച നായകനായി ശ്രേയസിനായി വാശിയേറിയ ലേലമാണ് നടന്നത്. രണ്ട് കോടി അടിസ്ഥാന വിലയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് ശ്രേയസിനാി ആദ്യം രംഗത്തെത്തിയത് എന്നതാണ് രസകരം.
