റിയാദ്: പിണറായി സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയും മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനെതിരെയുമുള്ള ജനവിധിയാണ് രാഹുൽ മാങ്കൂട്ടത്തിന്റെ തെരഞ്ഞെടുപ്പ് വിജയമെന്ന് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ. ഏറ്റവും തരം താഴ്ഴ്ന്തരത്തിലുള്ള പ്രചാരണത്തിനാണ് സി.പി.എം ഈ ഉപതെരഞ്ഞെടുപ്പുകളിൽ ശ്രമിച്ചത്. ഈ തിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാറിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണെന്ന കാര്യത്തിൽ സംശയമില്ലെന്നും ഒ.ഐ.സി.സി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
