ദുബൈ: ഒരുമാസക്കാലം നീണ്ടുനിന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പരിസമാപ്തി കുറിച്ച് നടക്കുന്ന ദുബൈ റണ്ണിന് ഞായറാഴ്ച ശൈഖ് സായിദ് റോഡ് വേദിയാകും. റണ്ണിൽ പങ്കെടുക്കുന്നവർക്ക് ശൈഖ് സായിദ് റോഡിലെ അഞ്ച് കിലോമീറ്റർ, 10 കിലോമീറ്റർ എന്നിങ്ങനെ രണ്ട് റൂട്ടുകൾ തിരഞ്ഞെടുക്കാം. ഞായറാഴ്ച പുലർച്ച നാലുമുതൽ ദുബൈ റൺ ആരംഭിക്കും.കഴിഞ്ഞ തവണ രണ്ടേകാൽ ലക്ഷത്തോളം പേരാണ് ദുബൈ റണ്ണിൽ പങ്കെടുത്തത്.
