റിയാദ്: ഹൈഡ്രജൻ സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കുനന്നതിനുള്ള അന്താരാഷ്ട്ര പങ്കാളിത്ത സംരംഭത്തിൽ സൗദി അറേബ്യ ചേർന്നതായി ഊർജ മന്ത്രാലയം അറിയിച്ചു.ഹൈഡ്രജൻ സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഇതിൽ കണ്ണിചേരാനുള്ള സൗദി അറേബ്യയുടെ തീരുമാനം സുസ്ഥിരത വർധിപ്പിക്കുന്ന തിനും ശുദ്ധമായ ഊർജമേഖലകളിൽ നൂതന പരിഹാരവും നവീകരണവും ലക്ഷ്യമിട്ടുമാണ്.
