ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ഹർഷിത്തിനും നിതീഷിനും അരങ്ങേറ്റം; ദേവ്ദത്ത് പടിക്കല്‍ ടീമില്.

‌ഇന്ത്യ ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരക്ക് തുടക്കം. ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യും. രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത് പരുക്കേറ്റതിനാൽ ശുഭ്മന്‍ ഗില്‍ കളിക്കില്ല. സ്പിന്നര്‍ ആർ. അശ്വിനും പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല.മലയാളിയായ ദേവ്ദത്ത് പടിക്കല്‍ ടീമിലുണ്ട്. നിതീഷ് റെഡ്ഡിക്കും ഹര്‍ഷിത് റാണയ്ക്കും അരങ്ങേറ്റം ഓസീസിനായി ബാറ്റര്‍ നേഥന്‍ മക്സീനി അരങ്ങേറും. പേസും ബൗൺസും നിറഞ്ഞ പെർത്തിലാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം. മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെതാൻ ഇന്ത്യക്ക് 4-0 ന് എങ്കിലും പരമ്പര വിജയിക്കണം. പരമ്പരയിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ ബിസിസിഐ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *