ദോഹ: ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിൽ ഖത്തറിന്റെ കുതിപ്പിന് യു.എ.ഇയുടെ വക വൻഷോക്ക്. ചൊവ്വാഴ്ച അബൂദബിയിൽ നടന്ന മത്സരത്തിൽ പത്താം നമ്പർ താരം ഫാബിയോ ലിമ നാല് ഗോളുമായി കളം നിറഞ്ഞാടിയപ്പോൾ 5-0ത്തിന് ഖത്തർ തോറ്റു. നാലാം മിനിറ്റിൽ തുടങ്ങിയ ഗോളടിയുമായി മേധാവിത്വം സ്ഥാപിച്ച ഇമാറാത്തി സംഘം അവസാന മിനിറ്റു വരെ കളം വാണു. 45, 45+5, 56 മിനിറ്റുകളിലായി ഫാബിയോ ലിമ സ്കോർ ചെയ്തു. 73ാം മിനിറ്റിൽ യഹ്യ അൽ ഗസാനി കൂടി ലക്ഷ്യം കണ്ടതോടെ ഖത്തറിന്ന്റെ തോൽവി ഉറപ്പിച്ചു. പ്രതിരോധത്തിലെ പിഴവുകളും,മുന്നേറ്റ നിരയിലേക്ക് പന്തൊഴുക്ക് തടസ്സപ്പെട്ടതും അന്നാബികൾക്ക് തിരിച്ചടിയായി മാറി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആദ്യ രണ്ടിൽ ഇടം പിടിക്കാൻ ശേഷിച്ച മത്സരങ്ങളിൽ വിജയം അനിവാര്യമായ ഖത്തറിന് തോൽവി ക്ഷീണമായി മാറും.
