റിയാദ്: സൗദി എൻസൈക്ലോപീഡിയയുടെ (സൗദിപീഡിയ) ചൈനീസ് പതിപ്പ് പുറത്തിറക്കി. വാർത്താവിതരണ മന്ത്രി സൽമാൻ അൽദോസരിയുടെ ചൈന സന്ദർശനത്തിനിടെസൗദി പീഡിയ ചൈനീസ് പതിപ്പ് ലോഞ്ച് ചെയ്തു.സൗദി-ചൈനീസ് മാധ്യമ പങ്കാളിത്തപദ്ധതിയുടെ ഭാഗമായാണിത് ഇരുരാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളുടെ ഒപ്പിടലുംഎക്സിക്യൂട്ടിവ് പ്രോഗ്രാമുകൾ, വർക്ഷോപ്പുകൾ എന്നിവയും സന്ദർശനത്തിനിടെ നടന്നു. മാധ്യമ മേഖലയിലെ നിരവധി ചൈനീസ് ഉദ്യോഗസ്ഥർ, ഡയറക്ടർ ബോർഡ് ചെയർമാന്മാർ, സി.ഇ.ഒമാർ, മാധ്യമ വ്യവസായ നിക്ഷേപകർ എന്നിവരുമായി അൽദോസരിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.
