ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത: ഇ​ന്ന് ഒ​മാ​ൻ-​ഇ​റാ​ഖ് പോ​ര്

മ​സ്ക​ത്ത്:​ ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​നാ​യി ഒ​മാ​ൻ ചൊ​വ്വാ​ഴ്ച ഇ​റ​ങ്ങും.സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്​​പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന ക​ളി​യി​ൽ ഇ​റാ​ഖാ​ണ് എ​തി​രാ​ളി​ക​ൾ. രാ​ത്രി എ​ട്ടി​നാ​ണ് കി​ക്കോ​ഫ്. ക​ഴി​ഞ്ഞ ദി​വ​സം ഫ​ല​സ്തീ​നെ​ത​രെ നേ​ടി​യ വി​ജ​യ​ത്തി​ന്റെ ആ​ത്മ വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ച്ച് റ​ഷീ​ദും ജാ​ബി​റും സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ബൂ​ട്ടു​കെ​ട്ടി ഇ​റ​ങ്ങു​ന്ന​ത്.ദേ​ശീ​യ ദി​നാ​ഘോ​ഷ​വേ​ള​യി​ൽ ന​ട​ക്കു​ന്ന ക​ളി​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ കാ​ണി​ക​ൾ ഒ​ഴു​കും. ഇ​ത് ടീ​മി​ന് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Leave a Reply

Your email address will not be published. Required fields are marked *