രാജ്യത്തിന്റെ 54ാം ദേശീയദിനാഘോഷത്തിൽ അഭിമാനമായി വാനിൽ പറന്നുയരാൻ രാജ്യത്തെ ഏറ്റവും വലിയ കൊടിമരവും അൽഖുവൈറിൽ ഒരുങ്ങുന്നു. അൽ ഖുവൈർ സ്ക്വയർ പദ്ധതിയുടെ ഭാഗമായാണ് കൊടിമരം മസ്കത്ത് മുനിസിപ്പാലിറ്റി നിർമിച്ചിരിക്കുന്നത്. കൊടിമരത്തിന് 126 മീറ്റർ ഉയരമുണ്ട്. ജിൻഡാൽ ഗ്രൂപ്പിന്റെ ഒമാനിലെ ഉപവിഭാഗമായ ജിൻഡാൽ ഷദീദാണ് ഈ സ്മാരക പദ്ധതിക്ക് ധനസഹായം നൽകിയത്.പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഈ സംരംഭം യാഥാർഥ്യമായത്.
