നാ​ല്​ താ​മ​സ​മേ​ഖ​ല​ക​ളി​ൽ റോ​ഡ്​ വി​ക​സ​ന​ത്തി​ന്​ പ​ദ്ധ​തി

ദു​ബൈ: എ​മി​റേ​റ്റി​ലെ പ്ര​ധാ​ന നാ​ല്​ റ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ൽ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള​ ​ പ​ദ്ധ​തി ആ​രം​ഭി​ച്ച്​​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡ്, എ​മി​റേ​റ്റ്​​സ്​ റോ​ഡ്, ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ ഹം​ദാ​ൻ ആ​ൽ ന​ഹ്​​യാ​ൻ സ്​​ട്രീ​റ്റ്, ഹെ​സ്സ സ്​​ട്രീ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൻ​ട്രി, എ​ക്സി​റ്റ്​ പോ​യ​ന്‍റു​ക​ളാ​ണ്​ ന​വീ​ക​രി​ക്കു​ക. നാ​ദ്​ ഹ​സ്സ, അ​ൽ അ​വീ​ർ ഒ​ന്ന്, അ​ൽ ബ​ർ​ഷ സൗ​ത്ത്, വാ​ദി അ​ൽ​സ​ഫ മൂ​ന്ന് തു​ട​ങ്ങി​യ നാ​ല്​ റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കും അ​ക​ത്തേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം ഇ​തു​വ​ഴി കൂ​ടു​ത​ൽ സു​ഗ​മ​മാ​കും.

Leave a Reply

Your email address will not be published. Required fields are marked *