പ്രവാസി കോർഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ ഖത്തറിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

ദോഹ ∙ ദോഹയിലെ ഇന്ത്യൻ എംബസിയിൽ പ്രവാസി കോർഡിനേഷൻ കമ്മിറ്റി (പിസിസി) പ്രതിനിധികൾ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ ഉൾപ്പെടുന്ന ലഹരിമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പിസിസി പ്രതിനിധികൾ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. പി.സി.സി പ്രതിനിധി സംഘം ചെയർമാൻ അഡ്വ. നിസാർ കോച്ചേരി, ജനറൽ കൺവീനർ മഷ്ഹൂദ് വിസി, കോഓർഡിനേറ്റർ ജോപ്പച്ചൻ തെക്കേക്കുറ്റ്, ഐടി വിങ് ചെയർമാൻ സമീൽ അബ്ദുൾ വാഹിദ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *