പുലിമുട്ട് നിര്‍മാണത്തില്‍ വന്‍ അഴിമതി; സോഫ്റ്റ്‌വെയറില്‍ ക്രമക്കേട്

സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ പുലിമുട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കോടികളുടെ അഴിമതിയെന്ന് ആരോപണം. പുലിമുട്ട് നിര്‍മാണത്തിനായി കൊണ്ടുവരുന്ന കരിങ്കല്ലുകളുടെ തൂക്കത്തില്‍ തട്ടിപ്പ് നടത്തിയാണ് കോടികള്‍ തട്ടുന്നത്. തൂക്കം രേഖപ്പെടുത്തുന്ന ട്രിപ്സ് സോഫ്റ്റ്‌വെയര്‍ വഴിയാണ് ക്രമക്കേട് സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തുന്ന ഭാരം മാന്വലായി എഡിറ്റ് ചെയ്യാന കഴിയുമെന്ന് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കേരളത്തിന്‍റെ തീര സംരക്ഷണത്തിനും തുറമുഖ നിര്‍മാണങ്ങള്‍ക്കുമായി അഞ്ഞൂറിലധികം കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.ഇതില്‍ പുലിമുട്ട് നിര്‍മാണത്തിന് മാത്രമായി ഇതിനകം 400 കോടിയോളം ചെലവിട്ടു. ഇതിലാണ് കോടികളുടെ തിരിമറി ആരോപിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *