വയനാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ മുന്നണികള്‍

വയനാട്ടിലും തൃശൂർ ചേലക്കരയിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്. വയനാട്ടില്‍ 1354 ബൂത്തുകളിലായി 14,71,742 വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തും കഴിഞ്ഞ തവണ 74.22% പോളിങ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലത്തിൽ വർധനയാണ് ഇത്തവണ മുന്നണികളുടെ പ്രതീക്ഷ. 16 സ്ഥാനാർഥികളാണ് ഇത്തവണ മൽസര രംഗത്തുള്ളത്. രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധി, സത്യന്‍ മൊകേരി, നവ്യ ഹരിദാസ് എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം. ഉരുൾപൊട്ടൽ ദുരന്ത ബാധിത മേഖലയിലെ മൂന്നു ബൂത്തുകളിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *