ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് സന്തോഷവാർത്ത;തിരിച്ചുവരവ് പ്രഖ്യാപിച്ച് മുഹമ്മദ് ഷമി

കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് സന്തോഷവാര്‍ത്ത. പരിക്കുമൂലം കഴിഞ്ഞ ഒരു വര്‍ഷമായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പേസര്‍ മുഹമ്മദ് ഷമി മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തുന്നു.ബുധനാഴ്ച ഇന്‍ഡോറില്‍ ആരംഭിക്കുന്ന മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഷമി ബംഗാളിന് വേണ്ടി പന്തെറിയുമെന്ന് ബംഗാള് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഇന്‍ഡോറില്‍ പരിശീലനം നടത്തുന്ന ബംഗാൾ ടീമിനൊപ്പം എത്തിയിട്ടില്ലെങ്കിലും ഇന്ന് വൈകിട്ടോടെ ഷമി ടീമിനൊപ്പം ചേരുമെന്ന് ബംഗാള്‍ പരിശീലകന്‍ ലക്ഷ്മി രത്തന്‍ ശുക്ല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *