യ​മ​നി​ൽ സൗ​ദി സൈ​ന്യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം; ര​ണ്ട്​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു, ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്

റി​യാ​ദ്​: സൗ​ദി സൈ​ന്യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സ​യൂ​ൺ ന​ഗ​ര​ത്തി​ലെസ​ഖ്യ​സേ​ന​യു​ടെ ക്യാ​മ്പി​നു​ള്ളി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വ​മെ​ന്ന്​ യ​മ​നി​ലെ നി​യ​മാ​നു​സൃ​ത ഭ​ര​ണ​കൂ​ട​ത്തെ പി​ന്തു​ണ​ക്കു​ന്ന സ​ഖ്യ​സേ​ന​യു​ടെ വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​കി പ​റ​ഞ്ഞു. യ​മ​ൻ പ്ര​തി​രോ​ധ സേ​ന​യി​ലെ അം​ഗ​മാ​ണ് സൗ​ദി സേ​ന​ക്കു​നേ​രെ വ​ഞ്ച​നാ​പ​ര​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.ഫ​സ്​​റ്റ്​ മി​ലി​ട്ട​റി ഡി​സ്ട്രി​ക്ടി​ലെ സേ​ന​യെ പ​രി​ശീ​ലി​പ്പി​ക്ക ​ന്ന​തി​നും പി​ന്തു​ണ​ക്കു​ന്ന​തി​നു​മു​ള്ള ഒ​രു ക്യാ​മ്പി​ലാ​ണ് ഇ​ത് ന​ട​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *