ഷാർജ: മലയാളത്തിലെ എഴുത്തുകാരും തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാന്ന് എഴുത്തുകാരൻ ബി. ജയമോഹൻ. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ചതിനെക്കുറിച്ച് ഷാർജ പുസ്തകോത്സവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമിലമില്ലാത്തവരാണ്. തമിഴന്മാരെയും താൻ വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എഴുത്തുകാരൻ എന്നനിലയിൽ ഒരാളുടെയും അംഗീകാരമോ അവാർഡോ ഞാൻ പ്രതീക്ഷിക്കുന്നില്ല. തെറ്റു കണ്ടാൽ അത് വിമർശിക്കും.
