മസ്കത്ത്: മസ്കത്തിൽ ആദ്യമായി 500 ലധികം മങ്കമാർ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറി. അമീറാത്തിലെ ഇന്റർനാഷനൽ ഹോക്കി സ്റ്റേഡിയത്തിൽ നടന്നപരിപാടി ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്നും വന്ന ടീമുകളാണ് ഒത്തുചേർന്ന് മെഗാ തിരുവാതിര അവതരിപ്പിച്ചത്.മസ്കത്ത് മലയാളീസിന്റെ നേതൃത്വത്തിലാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ഹോക്കി ഒമാനും യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബും ചേർന്നൊരു ക്കുന്ന ഗൾഫ് ഹോക്കി ഫിയസ്റ്റയുടെ വേദിയിലാണ് പടു കൂറ്റൻ തിരുവാതിരക്ക് അരങ്ങൊരുങ്ങിയത് .
