മനാമ: അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് പ്രമേഹ ബോധവത്കരണ മാസത്തിന്റെ ഭാഗമായി, സോളിഡാരിറ്റി ബഹ്റൈന്റെ സഹകരണത്തോടെ ദോഹത്ത് അരാദ് പാർക്കിൽ ‘ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തൺ സീസൺ 3 സംഘടിപ്പിച്ചു.പ്രമേഹത്തെ ഒറ്റക്കെട്ടായി തോൽപിക്കാമെന്ന മുദ്രാവാക്യമുയർത്തിയാണ് ജനറൽ സ്പോർട്സ് അതോറിറ്റിയുടെ രക്ഷാകർതൃത്വത്തിൽ വാക്കത്തൺ സംഘടിപ്പിച്ചത്.3000ത്തിലധികം പേർ പങ്കെടുത്തു. പാർക്കിലൂടെ മൂന്ന് കിലോമീമീറ്റർ ദൂരമാണ് വാക്കത്തൺ നടന്നത്.
