മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പ് ജനുവരി 11ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ ബാബു രാജേന്ദ്രന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ഏഴാമത് തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്.നാമനിര്‍ദേശ പത്രികക്കുള്ള ഫോം വിതരണം നവംബര്‍ 17 മുതല്‍ ആരംഭിക്കും. 21 മുതല്‍ പത്രിക സ്വീകരിച്ചു തുടങ്ങും. ഡിസംബര്‍ ഏഴ് ഉച്ചക്ക് ഒരു മണിവരെ പത്രിക സ്വീകരിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ ഇവ സമര്‍പ്പിക്കാവുന്നതാണ്. ഡിസംബര്‍ 14ന് നാമനിര്‍ദേശ പട്ടിക യുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാവും.
