സൗ​ദി​യി​ൽ ഭി​ക്ഷാ​ട​ന നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ ഭി​ക്ഷാ​ട​നം പൂ​ർ​ണ​മാ​യുംഒ​ഴി​വാ​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി അ​ധി​കൃ​ത​ർ.ക​ടു​ത്ത​ശി​ക്ഷ ന​ൽ​കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. രാ​ജ്യ​ത്ത് ഭി​ക്ഷാ​ട​നം നേ​ര​ത്തേ നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ നീ​ക്ക​ങ്ങ​ൾ. യാ​ച​ക​ർ​ക്കു​ള്ള ശി​ക്ഷ ക​ടു​പ്പി​ക്കു​ന്ന വ്യ​വ​സ്ഥ​യാ​ണ് പു​തി​യ നി​യ​മാ​വ​ലി​യി​ൽ ചേ​ർ​ത്തി​ട്ടു​ള്ള​ത്. ഭി​ക്ഷാ​ട​ന വി​രു​ദ്ധ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക്ൾ മൂ​ന്ന്,ആ​റ് എ​ന്നി​വ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്.യാ​ച​ക​രെ സ​ഹാ​യി​ക്കു​ന്ന സ്വ​ദേ​ശി​ക​ളെ​യും പ്ര​വാ​സി​ക​ളെ​യും നി​രീ​ക്ഷി​ക്കാ​നും ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *