ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ൽ അ​ക്ഷ​രവെ​ളി​ച്ച​വു​മാ​യി ഒ​മാ​ൻ പ​വി​ലി​യ​ൻ

മ​സ്ക​ത്ത്: ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 43ാമ​ത് പ​തി​പ്പി​ൽ പ​വി​ലി​യ​നു​മാ​യി ഒ​മാ​ൻ.വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​വും സാം​സ്കാ​രി​ക,കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​വും സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​ത്. സാ​ഹി​ത്യം, ബൗ​ദ്ധി​കം, ക​ല,ശാ​സ്ത്രം, ച​രി​ത്ര​പ​രം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​സിദ്ധീക​ര​ണ​ങ്ങ​ൾ ഒ​മാ​ൻ പ​വി​ലി​യ​നി​ലു​ണ്ട്.തു​​ട​​ക്കം ഒ​​രു പു​​സ്ത​​കം’ എ​​ന്ന പ്ര​​മേ​​യ​​ത്തി​​ൽ ന​​വം​​ബ​​ർ 17 വ​​രെ ന​​ട​​ക്കു​​ന്ന ഷാ​ർ​ജ പു​സ്ത​ക മേ​​ള​​യി​​ൽ മ​​ല​​യാ​​ള​​​​ത്തി​​ൽ നി​​ന്ന​​ട​​ക്കം പ്ര​​ഗ​​ല്ഭ എ​​ഴു​​ത്തു​​കാ​​രും ചി​​ന്ത​​ക​​രും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും പ​​​ങ്കെ​​ടു​​ക്കും. പു​​സ്ത​​ക​​​​​ക​​​ത്സോ​​വ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഷാ​​ർ​​ജ ബു​​ക്ക്​​ അ​​തോ​​റി​​റ്റി സം​​ഘ​​ടി​​പ്പി​​ച്ച 14ാമ​​ത്​ പ്ര​​സാ​​ധ​​ക സ​​മ്മേ​​ള​​ന​​ത്തി​​ന്​ വ​​ൻ പ​​ങ്കാ​​ളി​​ത്ത​​മാ​​ണ്​ ദൃ​​ശ്യ​​മാ​​യ​​ത്.

Leave a Reply

Your email address will not be published. Required fields are marked *