സുഹാർ: സുഹാർ കോർണിഷ് മലയാളി ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ ചെന്നൈ സുഹാർ ജേതാക്കളായി.മുംബൈ സ്റ്റാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഫലജിലെ മൂന്ന് ഗ്രൗണ്ടിലായി അരങ്ങേറിയടൂർണമെന്റിൽ 16 ടീമുകൾ മത്സരിച്ചു.ഏഴ് ഓവർ വീതമുള്ള നോക്ക് ഔട്ട് ടൂർണമെന്റാണ് സംഘടിപ്പിച്ചത്. വെളിച്ചക്കുറവ് മൂലം ഫൈനൽ ആറ് ഓവറായി ചുരുക്കിയാണ് മത്സരം അവസാനിപ്പിച്ചത്.ഫൈനലിലെ മികച്ച കളിക്കാരനായി ചെന്നൈ സുഹാർ കിങ്സിന്റെ അദീൽ അർഹനായി.കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
