യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഫലമറിഞ്ഞ സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് മുന്നേറ്റം. ഫലം പുറത്തുവന്ന 26 സീറ്റുകളില്‍ നിന്നായി ട്രംപിന് 23 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചു. ഇന്‍ഡ്യാന, വെസ്റ്റ് വെര്‍ജീനിയ,കെന്റകി, കരോളൈന എന്നിവിടങ്ങളിലാണ് ട്രംപ് ആധിപത്യം. നേടിയത്. അതേസമയം വെര്‍മണ്ടിലും കണക്ടികട്ടിലും കമല ഹാരിസ് മുന്നേറുകയാണ്. ശരിയായ പാതയിലാണ് ഇപ്പോള്‍ പോകുന്നതെന്നും അങ്ങനെ തന്നെ തുടരട്ടെയെന്നും റിപ്പബ്ലിക്കന്മാരോടായി ട്രംപ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപിന്റെ സന്ദേശം. യുഎസ് ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയടക്കം വിലയിരുത്തല്‍.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
