പാലക്കാട് വോട്ടെടുപ്പ് ഈ മാസം ഇരുപതിലേക്ക് മാറ്റി. കല്‍പാത്തി രഥോല്‍സവം പരിഗണിച്ചാണ് മാറ്റം.തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടട്ടിരുന്നു. നവംബര്‍ 13നായിരുന്നു മുന്‍ നിശ്ചയിച്ചിരുന്ന തീയതി. പഞ്ചാബിലെയും ഉത്തര്‍ പ്രദേശിലെയും ഉപതിരഞ്ഞെടുപ്പുകളും മാറ്റിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മാറ്റിയതിനെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു .ബിജെപിയുടെ നിവേദനം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍. തീരുമാനമെടുത്തതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
