ഐ.എസ്.എല്ലില്‍ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് 4–2ന് തോറ്റു. 2–0ന് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സിനായി സമനില ഗോള്‍ നേടിയ ശേഷം, ക്വാമെ പെപ്ര ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് തിരിച്ചടിയായി.ഗോള്‍നേട്ടത്തിന് ശേഷം ജേഴ്സിയൂരി ആഘോഷിച്ചതിന് രണ്ടാം മഞ്ഞകാര്‍ഡ് കണ്ടാണ് പെപ്ര പുറത്തായത്. ബ്ലാസ്റ്റേഴ്സ് പത്തുപേരിലേക്ക് ചുരുങ്ങിയതോടെ മുംൈബ ആധിപത്യമുറപ്പിച്ചു. മുംൈബയ്ക്കായി നിക്കോസ് കരെലിസ് ഇരട്ടഗോളുകള്‍ നേടി.തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയില്‍ പത്താം സ്ഥാനത്തായി തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് പത്താം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമാണ് ടീമിന്. മുംബൈ ഏഴാം സ്ഥാനത്താണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
