അ​ഞ്ചാം​പ​നി​ക്കെ​തി​രെ വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സ്

ദു​ബൈ: കു​ട്ടി​ക​ളി​ൽ അ​ഞ്ചാം​പ​നി പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി യു.​എ.​ഇ ആ​രോ​ഗ്യ,പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ദേ​ശീ​യ​ത​ല വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സ്​ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചു.ആ​ഗോ​ള​ത​ല​ത്തി​ൽ അ​ഞ്ചാം​പ​നി വീ​ണ്ടും ത​ല​പൊ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഏ​ഴു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച്​ വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സ്​ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.എ​മി​റേ​റ്റ്​​സ്​ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്,അ​ബൂ​ദ​ബി പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ദു​ബൈ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​​ത്ത​ത്തോ​ടെ സ്വ​യം ര​ക്ഷ, സ​മൂ​ഹ​ത്തി​ന്‍റെ ര​ക്ഷ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ത്തു​ന്ന കാ​മ്പ​യി​നി​ൽ എ​ല്ലാ ആ​രോ​ഗ്യ,കേ​ന്ദ്ര​ങ്ങ​ളി​ലും സ്കൂ​ൾ ക്ലി​നി​ക്കു​ക​ളി​ലും വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *