ദു​ബൈ​യി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം; ര​ണ്ടു​പേ​ർ മ​രി​ച്ചു

ദു​ബൈ: എ​മി​റേ​റ്റി​ലെ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു​​​പേ​ർ മ​രി​ച്ചു. നാ​യ്​​ഫ്​ ഏ​രി​യ​യി​ൽ വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ്​ ഹോ​ട്ട​ലി​ൽ​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​ക ശ്വ​സി​ച്ച്​ ശ്വാ​സം​മു​ട്ടി​യാ​ണ്​ ര​ണ്ടു​​പേ​രും മ​രി​ച്ച​ത്.തീ​പി​ടി​ത്തം റി​പ്പോ​ർ​ട്ട്​ ചെ​യ്ത്​ നി​മി​ഷ​ങ്ങ​ൾ​ക്ക​കം സി​വി​ൽ ഡി​ഫ​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്ത്​ എ​ത്തു​ക​യും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ അ​റി​യി​ച്ചു.ഹോ​ട്ട​ലി​ൽ നി​ന്ന്​ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്.മ​രി​ച്ച​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. അ​പ​ക​ട​ത്തി​നി​ര​യാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ ക്ക്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *