കുവൈത്ത് സിറ്റി: ചൊവ്വാഴ്ച രാവിലെ അപ്രതീക്ഷിത സൈറൺ കേട്ടാൽ പരിഭ്രമിക്കേണ്ട. ചൊവ്വാഴ്ച രാജ്യവ്യാപകമായി പരീക്ഷണാര്‍ഥം എമര്‍ജന്‍സി സൈറണ്‍ മുഴക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ പത്തുമണിക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈറൺ മുഴക്കുക.അടിയന്തര സാഹചര്യങ്ങളിൽ സൈറണുകളുടെ കാര്യക്ഷമത പരിശോധിക്കുക, സൈറണുകളുടെ താമസക്കാരെയും ബോധവാന്മാരാക്കുക എന്നിവയുടെ ഭാഗമായാണ് ദേശീയ സൈറൺ ടെസ്റ്റ് സംഘടിപ്പിക്കുന്നത് ടെസ്റ്റ് സമയത്തെ അലർട്ട് ടോണുകളും പരിചയപ്പെടാനും ഇതുവഴി അവസരം ഒരുക്കുന്നു.അലർട്ടുകളുടെ സ്വഭാവവും സൈറൺ മുഴങ്ങുമ്പോൾ എങ്ങനെ ഉചിതമായി പ്രതികരിക്കാമെന്നും മനസ്സിലാക്കാനും പൊതുജനങ്ങൾക്ക് കഴിയും.
