ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റെന്ന ഭരണഘടനാ പദവിയിലിരിക്കെ നിരവധി പരിപാടികള്‍ക്ക് ജയിലിലെത്തിയ പി.പി.ദിവ്യ ഒടുവില്‍ ജയിലിനുള്ളിലെത്തിയത് തടവുകാരിയായി. ഒരു നിമിഷത്തെ എടുത്തുചാട്ടമാണ് ദിവ്യയെ അഴിയെണ്ണിച്ചത് പൊതുപ്രവര്‍ത്തകയായ ശേഷമുള്ള ദിവ്യയുടെ ആദ്യ ജയില്‍വാസം കൂടിയാണിത്. കണ്ണൂരില്‍ നിന്ന് സിപിഎമ്മിന് ഭാവിയില്‍ നിയമസഭയിലേക്കും മന്ത്രിസഭയിലേക്കുമൊക്കെ വളര്‍ത്തിക്കൊണ്ടുവരാന താല്‍പര്യമുള്ള നേതാവായിരുന്നു പി പി ദിവ്യ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെ ഒട്ടേറെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തിത്വം. പ്രതിപക്ഷം പോലും ഇക്കാര്യം അംഗീകരിച്ചിരുന്നു 36ആം വയസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ ഒമ്പതാമത്തെ പ്രസിഡന്‍റായി ചുമതലയേറ്റ പി പി ദിവ്യ ഒടുവില്‍ പടിയിറങ്ങുന്നത് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ടതോടെയാണ്.ആ വഴി ഇപ്പോള്‍ ജയിലഴിക്കുള്ളിലും. ബാലസംഘം മുതല്‍ പ്രവര്‍ത്തിച്ച് വളര്‍ന്നുവന്ന വനിതാ നേതാവ് ഇതിനു മുമ്പ് അഴിയെണ്ണിയിട്ടില്ല.
