തെയ്യം കണ്ട് ലയിച്ച് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് പിന്നിലൊരു വലിയ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോ കണ്ടത് വലിയ തീഗോളമാണ്.എന്താണ് സംഭവിക്കുന്നതെന്ന് പോലും പെട്ടെന്ന് മനസിലായില്ല. പരിഭ്രാന്തരായി ആളുകളളുകള്‍ പിന്തിരിഞ്ഞോടുകയായിരുന്നു.ഓട്ടത്തിനിടയില്‍ പലരും നിലത്തുവീഴുന്നുണ്ടായിരുന്നു പലര്‍ക്കും ചവിട്ടേറ്റു. വെടിക്കെട്ട് പുരയോട് ചേര്‍ന്ന് നിരവധിയാളുകളുണ്ടായിരുന്നു.പ്രധാന ചടങ്ങിലേക്ക് അടുക്കുന്ന സമയമായിരുന്നു.അതുകൊണ്ട് തന്നെഎല്ലാവരുടേയും ശ്രദ്ധ അതിലേക്കായിരുന്നു. ജനങ്ങള് കൂടുന്നത് തന്നെ തെയ്യക്കോലം കാണാനാണ്.വെടിക്കെട്ടിന് വലിയ പ്രാധാന്യമൊന്നുമല്ല. അതുകൊണ്ട് തന്നെ ആളുകളുടെ ശ്രദ്ധ മുഴുവന്‍ തെയ്യത്തിലായിരുന്നു ഒരു തീപ്പൊരി വന്ന് വെടിക്കെട്ട് പുരയിലേക്ക് വീണു പെട്ടെന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതാണ് കാണുന്നത്. ആകെ മരവിച്ചിട്ട് നിന്നിടത്ത് നിന്ന് അനങ്ങാന്‍ പോലും ആദ്യം പറ്റിയില്ല നാട്ടുകാര്‍ നടുക്കത്തോടെ സംഭവം ഓര്‍ത്തെടുത്തു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C