സാ​മ്പ​ത്തി​ക വ​ള​ർ​ച്ച; സ്വ​കാ​ര്യ മേ​ഖ​ല വ​ഹി​ക്കു​ന്ന​ത് സു​പ്ര​ധാ​ന പ​ങ്ക് -സു​ൽ​ത്താ​ൻ

മ​സ്ക​ത്ത്: രാ​ജ്യ​ത്തെ ബി​സി​ന​സ് ഉ​ട​മ​ക​ളു​മാ​യി ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ൽ ബ​റ​ക കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ​യും വ​ള​ർ​ന്നു​വ​രു​ന്ന ക​മ്പ​നി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ സം​ബ​ന്ധി​ച്ചു.ഭ​ര​ണ​കൂ​ട​വും സ്വ​കാ​ര്യ​മേ​ഖ​ല​യും ത​മ്മി​ലലുള്ള ഫ​ല​പ്ര​ദ​മാ​യ പ​ങ്കാ​ളി​ത്ത​ത്താ​ൽ രാ​ജ്യ​ത്ത് കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ​യും ഫ​ല​ങ്ങ​ളെ​യും കു​റി​ച്ച് സു​ൽ​ത്താ​ൻ അ​വ​ലോ​ക​നം ചെ​യ്തു.രാ​ജ്യ​ത്തി​ന്റെ ക്രെ​ഡി​റ്റ് റേ​റ്റി​ങ്ങി​ന്റെ തു​ട​ർ​ച്ച​യാ​യ പു​രോ​​ഗ​തി ബി​സി​ന​സു​കാ​രു​ടെ​യും നി​ക്ഷേ​പ​ക​രു​ടെ​യും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ആ​ക​ർ​ഷ​ക​മാ​യ നി​ക്പ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *