മസ്കത്ത്: ലോക ക്രിക്കറ്റിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് കൂടി വിജയകരമായി ഒമാൻ ക്രിക്കറ്റ് അക്കാദമിയിൽ തിരശ്ശീല വീണതോടെ മലയാളിക്കും അഭിമാനിക്കാൻ വകയുണ്ട്.സ്കോർ ബോർഡും അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നഎഴു പേരടങ്ങിയ സ്കോറിങ് ടീമിൽ നാല് മലയാളികളായിരുന്നു ഇത്തവണ അടങ്ങിയിരുന്നത്.ഒമാനിലെ ആദ്യ മലയാളി ഇന്റർനാഷനൽ സ്കോറർ കണ്ണൂർ സ്വദേശി ലത്തീഫ് പറക്കോട്ട്, കൊല്ലം സ്വദേശി സാദിഖ് പീർ മുഹമ്മദ്, തിരുവനന്തപുരത്തുനിന്നുള വേണുഗോപാൽ, തൃശൂർകാരൻ ജയകൃഷ്ണൻ എന്നിവരാണ് ടൂർണമെന്റിൽ ഉടനീളം സ്കോർ ബോർഡും ഓൺലൈൻസ്കോറിങ് ആപ്പുകളും ചലിപ്പിച്ചത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C