മസ്കത്ത്: പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം സൂറിൽ നിര്‍മിക്കുന്ന മാരിടൈം ഹിസ്റ്ററി മ്യൂസിയത്തിന്റെ നിര്‍മാണ കരാറായി.12 ദശലക്ഷം റിയാല്‍ ചെലവഴിച്ച് ഒരുക്കുന്ന പദ്ധതിക്കായി ഒമാന്‍ എല്‍.എ.ജിയും ഇന്ത്യ ഫെര്‍ട്ടിലൈസര്‍ കമ്പനിയുമാണകരാർ ഒപ്പുവെച്ചത്.സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി ഒരുങ്ങുന്നത്. പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമമ്മദ് അൽ മഹ്റൂഖി, ഒമാൻ എൽ.എൻ.ജി സി.ഇ.ഒ ഹമദ് ബിൻ മുഹമ്മദ് അൽ നുഅ്മാനി, ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയുടെസി.ഇ.ഒ ഡോ. അഹമ്മദ് ബിൻ സഈദ് അൽ മർഹുബി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C