ചികില്‍സാപ്പിഴവ് ആരോപിച്ചുള്ള പരാതികളിൽ ഡോക്ടർമാർക്ക് ലഭിക്കുന്ന സംരക്ഷണ നഴ്സുമാർക്കുമുണ്ടാകണമെന്ന് ഹൈക്കോടതി. നടപടികളുമായി മുന്നോട്ടുപോകുന്നതിനു മുൻപ് അന്വേഷണ ഉദ്യോഗസ്ഥൻ നിഷ്പക്ഷതയുള്ള, വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം കുറ്റം ആരോപിച്ചെന്ന പേരിൽ നഴ്സുമാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിലെ നഴ്സായിരുന്ന യുവതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് എടുത്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C