സൂഖ് വാഖിഫിൽ നടക്കുന്ന ഷോപ്പിങ് ഇവന്റായ ‘ദി ബസാർ’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു

സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന പുതിയ ഷോപ്പിംഗ് ഇവൻ്റായ ‘ദി ബസാർ’ വ്യാഴാഴ്‌ച ആരംഭിച്ചതു മുതൽ വലിയ തോതിൽ ആളുകളെ ആകർഷിക്കുന്നു. ഖത്തർ, മറ്റു ചില ഗൾഫ് രാജ്യങ്ങൾഎന്നിവരുൾപ്പെടെ 24 രാജ്യങ്ങളിലായി 170 ലധികം കമ്പനികളിൽ നിന്നുള്ള 200 ഓളം ഷോപ്പുകളിലൂടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും.പ്രദേശവാസികളിൽ നിന്നും സന്ദർശകരിൽ നിന്നും ഉദ്ഘാടന ദിവസം വളരെ നല്ല പ്രതികരണമാണ് സംഘാടകർ റിപ്പോർട്ട് ചെയ്‌തത്‌. സൗദി, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നായിരുന്നു സന്ദർശകർ കൂടുതൽ. നവംബർ 12 വരെ നടക്കുന്ന പരിപാടി പ്രദേശത്ത് സജീവമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നു.ബസാറിൻ്റെ ആകർഷണം അവിടെയുള്ള ഇനങ്ങളാണ്, ഇത് നിരവധി ആവശ്യങ്ങൾ ഒറ്റത്തവണയിൽ നടക്കുന്ന ഷോപ്പിംഗ് അനുഭവം നൽകുന്നു. ഭക്ഷണ പ്രേമികൾക്ക് ഡെറ്റ്സ്, നട്ട്സ് എന്നിവക്ക് പുറമെ ഇന്റർനാഷണൽ ലെവലിലുള്ള ഉൽപ്പന്നങ്ങളും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *