പി. കെ പാറക്കടവിന് ഫോസ ഖത്തർ സ്വീകരണം നൽകി.

ദോഹ: ഫറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ (ഫോസ) ഫോസ ഖത്തർ ചാപ്റ്റർ, പ്രമുഖ സാഹിത്യകാരനും ഫറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ പി കെ പാറക്കടവിന് സ്വീകരണം നൽകി. ചടങ്ങിൽ ഫോസ ഖത്തർ പ്രസിഡൻ്റ് ബക്കർ അജ്മൽ ജനറൽ സെക്രട്ടറി ശഹസാദ്, അഡ്വൈസറി ബോർഡ് മെമ്പർ മഷ്ഹൂദ് വി സി, വൈസ് പ്രസിഡൻ്റ് നസീഹ മജീദ്, സെക്രട്ടറി ഹഫീസുല്ല
കെവി, ഇസ്സുദ്ദീൻ, ജഷീൽ എന്നിവർ സംബന്ധിച്ചു..ലോകത്ത് എവിടെ എത്തിയാലും ഫോസക്കാരുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഫാറൂഖ് കോളേജ് വ്യത്യസ്തമാകുന്നത്. പ്രൊഫസ്സർ ജലീൽ സാഹിബ്‌ പ്രിൻസിപ്പൽ ആയ കാലത്ത് പഠിച്ച നല്ല ഓർമ്മകൾ ജീവിതത്തിന്റെ വഴിത്തിരിവിന് കാരണമായി എന്നും പി. കെ പങ്കുവെച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *