റിയാദ്:ഒക്ടോബർ ആദ്യവാരത്തിൽ തെന്നിന്ത്യൻ സെലിബ്രിറ്റികളും കലാകാരന്മാരും അണിനിരക്കുന്ന ഗ്രേറ്റ് ഇന്ത്യൻ മഹോത്സവത്തിെൻറ ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമായി തുടങ്ങി.സാധാരണക്കാരായ പ്രവാസികൾക്ക് പ്രാപ്തമാകുന്ന മിതമായ നിരക്കിലാണ് നിരക്ക് നിശ്ചയിച്ചട്ടുള്ളത്. https://greatindiafest.com എന്ന ഓൺലൈൻ ലിങ്കിൽനിന് ന്നും ടിക്കറ്റുകൾ ലഭിക്കുന്നതാണ്. രണ്ടു ദിവസത്തിനുള്ളിൽ നഗരത്തിെൻറ വിവിധ കേന്ദ്രങ്ങളിൽ നിന്നും ടിക്കറ്റുകൾ നേരിട്ട് കരസ്ഥമാക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂൾ അങ്കണത്തിൽ ഒക്ടോബർ നാല്,അഞ്ച് തീയതികളിലാണ് പ്രവാസി ഇന്ത്യക്കാരുടെ മരുഭൂവാസത്തിന് പുതുചരിതം എഴുതിചേർക്കുന്ന സാംസ്കാരിക കാർണിവെൽ അരങ്ങേറുക.നമ്മുടെ നാടിെൻറ കലാസാംസ്കാരിക പൈതൃകങ്ങളിലേക്കും വാണിജ്യ വ്യാവസായിക തുറകളിലേക്കും ലോകത്തിെൻറ ശ്രദ്ധ ക്ഷണിക്കുന്ന അപൂർവമായൊരു സാംസ്കാരിക ഇടപെടലായിരിക്കും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ്. ദേശ ഭാഷാതീതമായ സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും സൗഹൃദത്തിെൻറയും പുതുവഴികൾ തീർക്കാൻ ഒരുങ്ങുകയാണ് കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ ‘ഗൾഫ് മാധ്യമം’ ദിനപത്രം.സംഗീത കലാനിശയോടൊപ്പം ഇന്ത്യൻ രുചിവൈവിധ്യങ്ങൾ, വിവിധ വാണിജ്യകേന്ദ്രങ്ങളടെ പ്രൊപ്പെർട്ടി ഷോകൾ, ഉത്പന്നങ്ങളുടെ പ്രദർശനങ്ങൾ എല്ലാം അടങ്ങിയ ഒരു ഇന്ത്യൻ സാംസ്കാരിക ഉത്സവമാണ് ഇവിടെ അരങ്ങേറുക.കുട്ടികൾക്കും മുതിർന്നവർക്കും മത്സരിക്കാനും സമ്മാനം നേടാനുമായി പെയിൻറിങ്, സിങ് ആൻഡ് വിൻ തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരിക്കും

ഏറ്റവും പുതിയ വാർത്തകൾ ലഭിക്കുന്നതിനായി ഞങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക