ഖത്തർ ദേശീയ കായിക ദിനം ആഘോഷിച്ചു

ബർവ മദീനതനയിലെ മലയാളികളുടെ കൂടായ്മയായ MARAM , ഖത്തർ ദേശീയ കായിക ദിനം വിപുലമായി ആഘോഷിച്ചു. ഫെബ്രുവരി 13 ന് രാവിലെ 7 മുതൽ 11 വരെ മദീനതന കമ്മ്യൂണിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ കുടുംബങ്ങൾ പങ്കെടുത്തു. മലയാളി താമസക്കാർ കുടുംബ സമേതം പങ്കെടുത്ത Community walk , മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഫിസിയോ സമീർ അഹ്‌മദ്‌ ഫ്ലാഗ് ഓഫ് ചെയ്തു. റോളർ സ്കേറ്റിംഗ് , സൈക്കിൾ റാലി എന്നിവയ്ക്കു റാഷിദ് സിഎംപി യും ഷബീർ ഹംസയും നേതൃത്വം നൽകി.

തുടർന്ന് നടന്ന വ്യായാമ പരിശീലനത്തിനു ലോക റെക്കോർഡ് ജേതാവും പ്രമുഖ ഫിറ്റ്നസ് ട്രെയ്നറുമായ ഷഫീഖ് മുഹമ്മദ് നേതൃത്വം നൽകി. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒട്ടേറെ കായിക വിനോദ മത്സരങ്ങളും അരങ്ങേറി.

കൺവീനർ ശകീറ, തെസ്നി ഫൈസൽ , ഡോ. ജുബിൻ, മുബഷിറ, അമീന എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

അഫ്സൽ, സാബിക് , റബേക്ക , ഷാനി , നിമിഷ അരുൺ , ധന്യ അജിത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *