വൈദ്യുതി വാഹനങ്ങൾക്ക് കൂടുതൽ അതിവേഗ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ). ഇതിനായി എമിറേറ്റിലെ പരിസ്ഥിതി സംരക്ഷണ സംരംഭമായ ബീഅയും ഷാര്‍ജ എസ്.ആര്.ടി.എയും സഹകരിക്കാൻ ധാരണയായി. നഗരത്തിലും തീരദേശ മേഖലകളിലും നൂറിലധികം അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതി.
2050ഓടെ വൈദ്യുതി വാഹനങ്ങളുടെ ആഗോള വിപണിയായി യു.എ.ഇയെ മാറ്റാനും മൊത്തം വാഹനങ്ങളില്‍ 50 ശതമാനം ഇ.വിയിലേക്ക് മാറ്റാനുമുള്ള ദേശീയ വൈദ്യുതി വാഹന നയത്തിന് അനുസൃതമായി ഇ.വി ചാര്‍ജിങ് ശൃംഖല വിപുലീകരിക്കുകയാണ് ലക്ഷ്യം. ചാര്‍ജിങ് സ്റ്റേഷനുകള്‍ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ആര്.ടി.എ. ചെയര്മാന് ഡോ. എന്‍ജിനിയര്‍ യൂസുഫ് ബിൻ ഖമീസ് മുഹമ്മദ് അഥ്മനിയും അദ്ദേഹത്തിന്റെ പ്രതിനിധികളും ബീഅ ഗ്രൂപ് സി.ഇ.ഒയും വൈസ് ചെയര്‍മാനുമായ ഖാലിദ് അല്‍ ഹുറൈമലുമായും ബീഅയിലെ ഉന്നത ഉദ്യോഗസ്ഥരുമായും ബീഅ ആസ്ഥാനത്ത് ചര്‍ച്ച നടത്തി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C