ബഹ്റൈനിൽ അനധിക്യത താമസക്കാരെ കണ്ടെത്താൻ പരിശോധന തുടരുന്നു

ബഹ്റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. നിയമ ലംഘനം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി കഴിഞ്ഞ വർഷം 47,023 പരിശോധനകൾ നടത്തിയതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു

മുൻ വർഷങ്ങളേക്കാൾ 72.17 ശതമാനം അധികം പരിശോധനകൾ നടത്താൻ കഴിഞ്ഞ വർഷം സാധിക്കുകയുണ്ടായി. സ്ഥാപനങ്ങളിൽ 94.7 ശതമാനവും തൊഴിൽ, വിസ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നവയാണെന്ന് ഉറപ്പാക്കാൻ കഴിഞ്ഞു. പരിശോധനകളുടെ വർധനവാണ് സ്ഥാപനങ്ങളെ നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. നിയമം ലംഘിച്ച തൊഴിലാളികളെ നാടുകടത്തുന്നതിൻറെ എണ്ണത്തിൽ 202.8 ശതമാനം വർധനവാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളതതെന്ന് എൽ.എം.ആർ.എ ചീഫ് എക്‌സിക്യൂട്ടീവ് നിബ്റാസ് താലിബ് വ്യക്തമാക്കി.

നിയമങ്ങളുടെ പാലനം, ഉൽപാദനക്ഷമത, സാമ്പത്തിക വികസനം എന്നിവ ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ നടത്തിത്. നിയമ ലംഘകരായ തൊഴിലാളികൾക്കെതിരെ നടപിടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. ബഹ്റൈനിലെ തൊഴിൽ വിപണി സുതാര്യവും ശക്തവുമായി മുന്നോട്ടു പോകുന്നുവെന്നതിൻറെ തെളിവാണ് 94.7 ശതമാനം സ്ഥാപനങ്ങളും നിയമങ്ങൾ പാലിച്ചു പ്രവർത്തിക്കുന്നുവെന്നതെന്ന് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *