ദോഹ: രാജ്യത്തെ പൊതു, സ്വകാര്യ സ്കൂളുകളിൽ ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻ ചുമ എന്നിവക്കെതിരായ ടിഡാപ് വാക്സിനേഷൻ കാമ്പയിന് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച തുടക്കം കുറിച്ചു. ജനുവരി 15 മു തൽ സ്വകാര്യ സ്കൂളുകളിലും ജനുവരി 28 മുതൽ സർക്കാർ സ്കൂളുകളിലും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ്റെയും (പി.എച്ച്.സി.സി) സഹകരണത്തോടെയാണ് വാക്സിനേഷൻ കാമ്പയിൻ.
ഖത്തറിലെ ഇൻഡിപെൻഡൻ്റ്, പ്രൈവറ്റ്, പബ്ലിക് സ്കൂളുകളിലെ ഗ്രേഡ് 10 ഹൈസ്കൂൾ വിദ്യാർഥികൾക്ക് വാക്സിൻ നൽകാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. മൂന്ന് രോഗങ്ങൾക്കെതിരായ ടിഡാപ് വാക്സിനേഷൻ 10 വർഷത്തിലൊരിക്കൽ ബൂസ്റ്റർ ഡോസായി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നുണ്ട്. കുട്ടികളുടെ ആരോഗ്യം വർധിപ്പിക്കുന്നതിലും ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ എന്നിവയിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിലും ഇത് കാര്യമായ സ്വാധീനം ചെലുത്തുന്നതിനാൽ, കുട്ടികൾ ടിഡാപ് വാക്സിൻ സ്വീകരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഹെൽത്ത് പ്രൊട്ടക്ഷൻ ആൻ ഡ് കമ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ വിഭാഗം മേധാവി ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C