അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് ഗുജറാത്തില്‍ വരുന്നു. ആഗോള സ്റ്റീല്‍ ഭീമനായ ആര്‍സിലര്‍ മിത്തല്‍ എക്സിക്യൂട്ടീവ് ചെയര്മാന് ലക്ഷ്മി മിത്തലാണ് പ്രഖ്യാപനം നടത്തിയത്. ഹാസിറയില്‍ ഒരു പ്രദേശത്തെ ലോകത്തെ ഏറ്റവും വലിയ സംയോജിത സ്റ്റീല്‍ പ്ലാന്റ് യാഥാര്‍ഥ്യമാക്കുമെന്ന് ലക്ഷ്മി മിത്തല്‍ അറിയിച്ചു.
2.4 കോടി ടണ്‍ അസംസ്കൃത ഉരുക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന പ്ലാന്റാണ് യാഥാര്‍ഥ്യമാക്കാന്‍ പോകുന്നത്. ജപ്പാനിലെ നിപ്പോണ്‍ കമ്പനിയും ആര്‍സിലര്‍ മിത്തലും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് പ്ലാന്റ് വിഭാവനം ചെയ്തത്.2029 ഓടേ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയിലാണ് ലക്ഷ്മി മിത്തല്‍ പ്രഖ്യാപനം നടത്തിയത്. പ്ലാന്റിന്റെ രണ്ടാം ഘട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാരുമായി കമ്പനി കരാറില്‍ ഒപ്പിട്ടതായും അദ്ദേഹം അറിയിച്ചു.
2021ലാണ് ആദ്യഘട്ട നിര്‍മ്മാണം ആരംഭിച്ചത്. 2026ല്‍ ആദ്യ ഘട്ടം നിര്‍മ്മാണം പൂര്‍ത്തിയാകും. ഇതിന്റെ ഭൂമി പൂജ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വഹിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ, പ്ലാന്റിന്റെ രണ്ടാം ഘട്ട നിര്‍മ്മാണവും സമയത്ത് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C