ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോൾ ആരവങ്ങളുടെ കേന്ദ്രമാകാനൊരുങ്ങി ദോഹ എക്സ്സ്പോ വേദി. ഏഷ്യൻ കപ്പിൻ്റെ ഫാൻ സോൺ എക്സ്പോയിലെ കൾച്ചറൽ സോണിൽ ഉദ്ഘാടനം ചെയ്തു.
ലോകകപ്പ് ആരവങ്ങളുടെ കേന്ദ്രമായിരുന്ന അൽബിദ പാർക്ക് വൻകരയുടെ ഫുട്ബോൾ ആരാധകരെയും സ്വാഗതം ചെയ്യുകയാണ്. കളിക്കൊപ്പം വിവിധ പരിപാടികളുമായാണ് ഫാൻ സോൺ ഒരുങ്ങുന്നത്. പെയ്ൻ്റ് ബാൾ ബാറ്റിൽ സോൺ, ഷൂട്ടിങ് റേഞ്ച്, മിനി ഗോൾഫ് കോർട്ട്, ലേസർ ഷോ, ഫ്രീ സ്റ്റൈൽ തുടങ്ങി ആഘോഷിക്കാനുള്ളതെല്ലാം ഇവിടെയുണ്ടാകും.
ദോഹ എക്സ്പോയുടെ കൾച്ചറൽ സോണാണ് പ്രധാന സ്ക്രീൻ. ഇന്റർനാഷണൽ സോണിലെ സ്ക്രീനിലും കളി കാണാം. ലോകകപ്പ് ഫുട്ബോളിൽ ഫിഫ ഫാൻ ഫെസ്റ്റിവൽ നടന്നത് എക്സ്പോ നടക്കുന്ന അൽബിദ പാർക്കിലായിരുന്നു. അന്ന് അഞ്ചു സ്ക്രീനുകളടക്കം വിശാലമായ സ്ഥലത്ത് 40,000 പേർക്ക് കളി ആസ്വദിക്കാനുള്ള സൌകര്യമാണ് ഒരുക്കിയിരിന്നത്.
Related News
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C