കുവൈത്തിൽ സർക്കാർ സ്‌കൂളുകളിൽ പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കി

കുവൈത്തിൽ പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ. സർക്കാർ സ്‌കൂളുകളിൽ വിദേശി അധ്യാപകരെ നിയമിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ് സി.എസ്.സി പുറത്ത് വിട്ടത്.

യോഗ്യരായ സ്വദേശികളുടെ കുറവ് അനുഭവപ്പെടുന്ന വിഷയങ്ങളിൽ വിദേശി അധ്യാപകരെ നിലനിർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സിവിൽ സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച റെഗുലേഷൻ അനുസരിച്ച് പ്രവാസി അധ്യാപകർക്ക് മിനിമം അക്കാദമിക് യോഗ്യതയ്ക്ക് പുറമേ സ്വഭാവ സർട്ടിഫിക്കറ്റും ഹാജരാക്കണം.

പുറത്തുള്ള അക്കാദമിക് യോഗ്യതകൾ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറ്റസ്റ്റ് ചെയ്യണമെന്നും സിവിൽ സർവീസ് കമ്മീഷൻ നിർദ്ദേശിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *